ജാവോ ഫെലിക്സിന് പരിക്ക്. നേരത്തെ ഫെലിക്സിന് മസിൽ ഇഞ്ച്വറി ഏറ്റിരുന്നു. അതിന്റെ പാർശ്വഫലമായുള്ള വേദനകൾ ഫെലിക്സിനെ കുറച്ചു കാലം പുറത്തിരുത്തും എന്നാണ് വാർത്തകൾ. താരത്തിന് ഒരു മാസത്തോളം ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും. ഒസാസുനയ്ക്ക് എതിരായ അടുത്ത ലാലിഗ മത്സരവും മിലാനെതിരായ ചാമ്പ്യൻസ് ലീഗിലെ മിലാനെതിരായ മത്സരത്തിലും ഫെലിക്സ് കളിക്കില്ല. അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും നിർണായക മത്സരങ്ങൾ ആണ് മുന്നിൽ വരാൻ ഇരിക്കുന്നത്.