ബയേൺ മ്യൂണിക്കിന്റെ അത്ഭുത താരം ജമാൽ ജർമ്മനിക്ക് വേണ്ടി കളിക്കും. ദേശീയ ടീമായി ജർമ്മനിയെ തിരഞ്ഞെടുക്കുന്നതായി ജമാൽ മുസിയല പറഞ്ഞു. ഇംഗ്ലണ്ടിന്റെ യുവ ടീമുകൾക്ക് വേണ്ടി ആയിരുന്നു 17കാരനായ താരം ഇതുവരെ കളിച്ചിരുന്നത്. ജർമ്മനിയിൽ ജനിച്ച ജമാലിന്റെ പിതാവ് ഇംഗ്ലീഷുകാരനാണ്. അതായിരുന്നു താരം ഇംഗ്ലണ്ടിനു വേണ്ടി ഇതുവരെ കളിക്കാൻ കാരണം.
എന്നാൽ താൻ ഇനി മുതൽ തന്റെ ജന്മ നാടിനു വേണ്ടിയാണ് കളിക്കുക എന്ന് ജമാൽ പറഞ്ഞു. ഇംഗ്ലണ്ടും തന്റെ വീട് തന്നെയാണ് എങ്കിലും ജമ്മർനിയിൽ ആകും തനിക്ക് കൂടുതൽ അവസരം ലഭിക്കുക എന്ന് ജമാൽ പറയുന്നു. ഇത് വളരെ പ്രയാസമുള്ള തീരുമാനം ആയിരുന്നു എന്നും ജമാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ബയേണിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിക്കൊണ്ട് ലോക ശ്രദ്ധ നേടാൻ ജമാലിനായിരുന്നു. ഇന്നലെ ലാസിയോക്ക് എതിരെ നേടിയ ഗോളോടെ ബയേണായി ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമായി ജമാൽ മാറിയിരുന്നു.