ഇന്ന് ഗോകുലം കേരള കിക്ക് സ്റ്റാർടിന് എതിരെ

Newsroom

കോഴിക്കോട്: ജനുവരി 12ന് ഉച്ചകഴിഞ്ഞ് 3.30ന് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ വനിതാ ലീഗ് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി, കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ കിക്ക്‌സ്റ്റാർട്ട് എഫ്‌സിയെ നേരിടും.

ഗോകുലം 24 01 11 19 43 32 313

നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി ലീഗിന്റെ ആദ്യ ഘട്ടങ്ങളിൽ സമനിലയും തോൽവിയും ഏറ്റുവാങ്ങിയിരുന്നു. എന്നിരുന്നാലും, അടുത്തിടെ ഉഗാണ്ടയിൽ നിന്നുള്ള സ്ട്രൈക്കർ ഫാസില ഇക്വാപുട്ടിന്റെ സൈനിങ്‌ അവരുടെ ആക്രമണത്തിന് പുതിയ ജീവൻ നൽകി.

കഴിഞ്ഞ ആഴ്ച നടന്ന കോഴിക്കോട് നടന്ന മത്സരത്തിൽ സ്‌പോർട്‌സ് ഒഡീഷയ്‌ക്കെതിരായ, ഏഴ് ഗോളുകൾ നേടി ഗോകുലം കേരള എഫ്‌സി തങ്ങളുടെ സ്‌കോറിംഗ് കഴിവ് പ്രകടിപ്പിച്ചു, രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഫാസില മികച്ച സംഭാവന നൽകി.

മറുവശത്ത്, കിക്ക്‌സ്റ്റാർട്ട് എഫ്‌സി അവരുടെ മൂന്ന് മത്സരങ്ങളും വിജയിച്ച് മികച്ച റെക്കോർഡുമായാണ് എത്തുന്നത്. ഇന്ത്യൻ സ്‌ട്രൈക്കർ കരിഷ്മ പുരുഷോത്തൻ അവർക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ആറ് തവണ കരിഷ്മ സ്കോർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് പേജിൽ മത്സരം തത്സമയം കാണാം.