IWL: ഗോകുലം കേരളക്ക് 8 ഗോൾ വിജയം

Newsroom

IWL 2023-24 സീസണിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരള 8-0 എന്ന വലിയ സ്കോറിന് സ്‌പോർട്‌സ് ഒഡീഷയെ തോൽപ്പിച്ചു. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം ഫോമിലേക്ക് തിരികെ വരുന്നത് ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ തന്നെ ആതിഥേയർ 6-0ന് മുന്നിലായിരുന്നു.

ഗോകുലം 24 01 06 19 31 11 939

ഗോകുലം നിലവിലെ പതിപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി നിൽക്കുകയാണ്. ഇന്ന് ഗോകുലം കേരളക്ക് വേണ്ടി അഞ്ജു തമാംഗ്, ഫാസില, സൗമ്യ എന്നിവർ ഇരട്ട ഗോളുകൾ നേടി. സന്ധ്യ, റോജ ദേവി എന്നിവർ ഒരോ ഗോൾ വീതവും നേടി.