2023-24 സീസൺ മുതൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് രണ്ട് ഡിവിഷൻ ലീഗുകളായി നടക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു. എട്ട് ടീമുകളുള്ള ഹീറോ ഇന്ത്യ വനിത ലീഗ് ആയിരിക്കും ആദ്യ ഡിവിഷൻ. ഇവിടെ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ആകും മത്സരങ്ങൾ. ഇതു കൂടാതെ ഒരു രണ്ടാം ഡിവിഷൻ കൂടെ ഉണ്ടാകും. 2022-23 ലെ ഹീറോ ഐഡബ്ല്യുഎൽ സീസണിൽ മത്സരിച്ച ശേഷിക്കുന്ന എട്ട് ടീമുകളും സംസ്ഥാന ലീഗ് ജേതാക്കളും രണ്ടാം ഡിവിഷനിൽ ഉൾപ്പെടും. രണ്ടാം ഡിവിഷനിലെ ആദ്യ രണ്ട് ടീമുകളെ 2024-25ലെ ഹീറോ ഐഡബ്ല്യുഎല്ലിലേക്ക് പ്രൊമോട്ട് ചെയ്യും.
2023-24 ഹീറോ ഐഡബ്ല്യുഎൽ സീസണിൽ ക്ലബ്ബുകൾ അവരുടെ ഹോം സ്റ്റേഡിയങ്ങൾ നിർദ്ദേശിച്ചതായി എ ഐ എഫ് എഫ് അറിയിച്ചു – ഗോകുലം കേരള എഫ്‌സി (ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട്), കിക്ക്‌സ്റ്റാർട്ട് എഫ്‌സി (ബാംഗ്ലൂർ ഫുട്‌ബോൾ സ്റ്റേഡിയം, ബെംഗളൂരു), സേതു എഫ്‌സി (ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ചെന്നൈ), സ്‌പോർട്‌സ് ഒഡീഷ (കലിംഗബാനസ് സ്‌റ്റേഡിയം, ഒഡിഷ, ഭൂഷാബാനസ് സ്‌റ്റേഡിയം). HOPS FC (ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ന്യൂഡൽഹി), ഈസ്റ്റ് ബംഗാൾ എഫ്‌സി (ഈസ്റ്റ് ബംഗാൾ ഗ്രൗണ്ട്, കൊൽക്കത്ത) എന്നിങ്ങനെ ആണ് സ്റ്റേഡിയങ്ങൾ.
2023 നവംബർ 18 മുതൽ 2024 മാർച്ച് 16 വരെ നാലു മാസം നീണ്ടു നിൽക്കുന്ന രീതിയിൽ ലീഗ് നടത്താൻ ആണ് AIFF നിർദ്ദേശിച്ചിരിക്കുന്നത്.