പുതിയ പരിശീലകൻ ലൂസിയാനോ സ്പലെറ്റിക്ക് കീഴിലുള്ള ആദ്യ മത്സരത്തിൽ സമനില വഴങ്ങി ഇറ്റലി. 2024 ലെ യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് സിയിൽ വടക്കൻ മസെഡോണിയയോട് 1-1 ന്റെ സമനിലയാണ് ഇറ്റലി വഴങ്ങിയത്. മത്സരത്തിൽ ആദ്യ പകുതിയിൽ സാന്ദ്രോ ടൊണാലിയുടെ ശ്രമം എതിർ ഗോൾ കീപ്പർ തടഞ്ഞു. രണ്ടാം പകുതിയയുടെ തുടക്കത്തിൽ ബരെല്ലെയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയപ്പോൾ റീ ബോണ്ടിൽ നിന്നു ക്യാപ്റ്റൻ ചിറോ ഇമ്മൊബെയിൽ ഇറ്റലിക്ക് ആയി ഗോൾ നേടി.
എന്നാൽ 81 മത്തെ മിനിറ്റിൽ മസെഡോണിയൻ ക്യാപ്റ്റൻ എനിസ് ബർധി അതുഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ ഇറ്റാലിയൻ വിജയം തടയുക ആയിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിൽ യുക്രെയ്നു പിറകിൽ മൂന്നാമത് ആണ് നിലവിലെ ചാമ്പ്യന്മാർ ആയ ഇറ്റലി. അതേസമയം ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനക്കാർ ആയ സ്വിസ് ടീം കൊസോവയോട് 2-2 നു സമനില വഴങ്ങി. അതേഗ്രൂപ്പിൽ ഇസ്രായേൽ റോമാനിയയെ 1-1 നു സമനിലയിൽ തളക്കുകയും ചെയ്തു.