ഇറ്റലി ആരാധകരോട് മാപ്പു പറഞ്ഞ് ബൊണൂചി

Newsroom

ഇന്നലെ ചുവപ്പ് കാർഡ് വാങ്ങിയതിന് ബൊണൂചി ആരാധകരോട് മാപ്പു പറഞ്ഞു. ഇന്നലെ സ്പെയിനുമായുള്ള ഇറ്റലിയുടെ കളിയിൽ ബൊണൂചിയുടെ ചുവപ്പ് കാർഡ് നിർണായകമായിരുന്നു‌‌. നേഷൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പകുതിയിൽ തന്നെ യുവന്റസ് വെറ്ററൻ താരം രണ്ട് മഞ്ഞ കാർഡുകൾ ആണ് വാങ്ങിയത്. റഫറിയെ എതിർത്തതിജായിരുന്നു ആദ്യ മഞ്ഞ കാർഡ്, സെർജിയോ ബുസ്‌കെറ്റ്സിനെ ഫൗൾ ചെയ്തതിന് ആയിരുന്നു രണ്ടാം മഞ്ഞകാർഡ്.

സ്പെയിനിനോട് പരാജയപ്പെട്ടതോടെ ഇറ്റലിയുടെ 37 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് ആണ് അവസാനമായത്‌. ഈ ചുവപ്പ് കാർഡിൽ ഞാൻ നിങ്ങളെക്കാൾ എന്നോട് രോഷത്തിലാണ് എന്ന് ബൊണൂചി പറഞ്ഞു. ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്നാൽ ഈ ഇറ്റലി ശക്തമായി തിരിച്ചുവരും” ബൊണൂചി പറഞ്ഞു.