ലെവന്റയ്ക്ക് പുതിയ പരിശീലകൻ

Img 20211007 140128

ലെവന്റൈ ടീമിന്റെ പരിശീലകനായി ഹാവിയർ പെരേര കരാർ ഒപ്പുവെച്ചു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ലെവന്റെയിൽ എത്തുന്നത്. നേരത്തെ 2011 മുതൽ 2013 വരെ ലെവന്റെയെ പരിശീലിപ്പിച്ച പരിശീലകനാണ് ഹാവിയർ പെരേര‌. ചൈനീസ് ടീമായ ഹെനൻ സൊങ്ഷാനിൽ ആയിരുന്നു അവസാനമായി ഹാവിയർ പെരേര പ്രവർത്തിച്ചത്. നേരത്തെ ഫുൾഹാമിന്റെ സ്പോർടിങ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ലെവന്റെ ലാലിഗയിൽ റിലഗേഷൻ സോണിൽ ആണ് ഉള്ളത്. എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം പോലും ലെവന്റെയ്ക്ക് ഇല്ല.

Previous articleഇറ്റലി ആരാധകരോട് മാപ്പു പറഞ്ഞ് ബൊണൂചി
Next articleഅമ്പയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ പാക് മത്സരത്തിന് എറാസ്മസും ക്രിസ് ഗാഫനിയും