ഫലസ്തീൻ ദേശീയ താരം യാസർ ഹമദിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

Newsroom

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2023-24 സീസണിലെ അവരുടെ വിദേശ ക്വാട്ട പൂർത്തിയാക്കി. അവസാന വിദേശ താരം ആയി ഫലസ്തീൻ ഇന്റർ നാഷണൽ യാസർ ഹമദിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി.

Picsart 23 08 21 23 04 42 043

സ്പെയിനിൽ ഒരു പലസ്തീനിയൻ പിതാവിന്റെയും ബാസ്‌ക് അമ്മയുടെയും മകനായി ജനിച്ച ഹമദ്, പ്രശസ്ത അത്‌ലറ്റിക് ബിൽബാവോ അക്കാദമിയുടെ ഒരു ഉൽപ്പന്നമാണ്. അവിടെ 10 വയസ്സ് മുതൽ ഉണ്ടായിരുന്നു. സ്പാനിഷ് ഫുട്‌ബോളിൽ CD Santurtzi, SD Leioa എന്നി ക്ലബുകളെ അദ്ദേഹം പ്രതിനിധീകരിച്ചു.

25 കാരനായ ഹമദ് കഴിഞ്ഞ വർഷം ജനുവരിയിൽ സ്പെയിനിൽ നിന്ന് മാറി ഈജിപ്തിലെ അൽ മസ്‌റി എസ്‌സിക്കും ഖത്തറിലെ അൽ-റയ്യാനും കളിച്ചു. ഈ വർഷമാദ്യം, കുവൈറ്റിലെ അൽ ഖദ്‌സിയ എസ്‌സിക്ക് വേണ്ടിയും കളിച്ചു. കുവൈറ്റ് ഫെഡറേഷൻ കപ്പും നേടി. അന്താരാഷ്ട്ര തലത്തിൽ, 2019-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ പലസ്തീൻ ദേശീയ ടീമിന്റെ സ്ഥിരം കളിക്കാരനായി ഹമീദ്.

“നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഫുട്ബോളിലെ എന്റെ അഭിലാഷങ്ങൾക്ക് അനുയോജ്യമാണ് ഈ ക്ലബ്. ക്ലബ്ബിനായി എന്റെ പരമാവധി ചെയ്യാൻ ഞാൻ എല്ലാ ദിവസവും വളരെ കഠിനാധ്വാനം ചെയ്യും.” ഹമദ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.