വിശാൽ കെയ്ത് ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു

Img 20220404 114535

പുതിയ സീസണായി ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ ഒരു ട്രാൻസ്ഫറിനോട് അടുത്തിരിക്കുകയാണ്. ചെന്നൈയിന്റെ ഗോൾ കീപ്പറായ വിശാൽ കെയ്തിനെ സ്വന്തമാക്കാനുള്ള ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ സീസണോടെ വിശാലിന്റെ ചെന്നൈയിനുമായുള്ള കരാർ അവസാനിച്ചിരുന്നു. 2019 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് വിശാൽ.

ഈ സീസണിൽ താരം ആകെ 9 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. പൂനെ സിറ്റിയുടെ ഗോൾകീപ്പർ ആയിരുന്ന കെയ്ത് ആ ക്ലബ് ഇല്ലാതായതോടെയാണ് ചെന്നൈയിനിലേക്ക് എത്തിയത്. മുമ്പ് ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിശാൽ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ വല കാത്തിട്ടുണ്ട്.

Previous articleതനിക്ക് ക്യാൻസർ ആണ് എന്ന വിവരം പുറത്ത് വിട്ട് ഇതിഹാസ പരിശീലകൻ ലൂയി വാൻ ഹാൽ
Next articleമികവ് തുടരാൻ ആഴ്‌സണൽ, ഇന്ന് പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിന് എതിരെ