വിനീത് റായ് മുംബൈ സിറ്റിയിൽ തുടരും

Newsroom

യുവ മിഡ്ഫീൽഡർ വിനീത് റായി മുംബൈ സിറ്റിയിൽ തുടരും. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. താരം ക്ലബ് വിയടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം ക്ലബിൽ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്‌. കഴിഞ്ഞ രണ്ട് സീസണിലും ലോണിൽ ആയിരുന്നു ഒഡീഷ വിട്ട് വിനീത് മുംബൈ സിറ്റിയിൽ കളിച്ചത്.

Picsart 23 05 15 17 16 16 016

മുംബൈക്ക് വേണ്ടി 11 മത്സരങ്ങൾ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ കളിക്കാൻ വിനീതിനായിരുന്നു‌. 2 ഗോളുകളും താരം നേടി. അവസാന കുറച്ച് വർഷങ്ങൾ ആയി ഡെൽഹി ഡൈനാമോസിൽ കളിക്കുകയായിരുന്ന താരം ക്ലബ് പേരു മാറ്റി ഒഡീഷ എഫ് സി ആയപ്പോഴും ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. ഒരു ഘട്ടത്തിൽ ഒഡീധയുടെ ക്യാപ്റ്റനും ആയിരുന്നു. പിന്നീടാണ് മുംബൈയിലേക്ക് എത്തിയത്. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. അസാമിൽ നിന്നുള്ള ഈ മധ്യനിര താരം മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു.