വിൻസി ബരെറ്റോ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമാകുമോ?

Img 20220523 233600

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ വിൻസി ബരെറ്റോ ക്ലബ് വിടുന്നു. വിൻസി ബരെറ്റോയെ ചെന്നൈയിൻ ആണ് സൈൻ ചെയ്യുന്നത്. നീണ്ടകാലമായി ചെന്നൈയിനും വിൻസി ബരെറ്റോയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അന്തിമ കരാറിൽ എത്തിയതായാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു വിൻസി ബരെറ്റോ. 22കാരനായ താരം അടുത്തിടെ നടന്ന ഡെവലപ്മെന്റ് ലീഗിൽ 3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി വിൻസി നേടിയിരുന്നു.20220523 233855

കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളത്തിനായി 17 മത്സരങ്ങൾ കളിക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

എഫ് സി ഗോവയുടെ ഡെവെലപ്‌മെന്റൽ സ്‌ക്വാഡിൽ നിന്നായിരുന്നു വിൻസിയെ ഗോകുലം സൈൻ ചെയ്തിരുന്നത്. അവിടെ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എത്തിച്ചത്. കേരളത്തിന് മികച്ച ഒരു യുവ താരത്തെയാണ് നഷ്ടമാകുന്നത്.

Previous articleട്രെയിൽബ്ലേസേഴ്സിനെ വെള്ളംകുടിപ്പിച്ച് പൂജ, സൂപ്പര്‍നോവാസിന് മിന്നും ജയം
Next articleഫ്രഞ്ച് ഓപ്പൺ, എമ്മ രണ്ടാം റൗണ്ടിലേക്ക്