‘അധോലോകം’ വിട്ട് വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ!!

Img 20200923 172304

വിൻസെന്റ് ഗോമസ് എന്ന് കേട്ടാൽ മലയാളികൾക്ക് അധോലോകവും സിനിമയുമേ ഓർമ്മ വരികയുള്ളൂ. എന്നാൽ ഇനി ആ പേരിൽ ഒരു ഫുട്ബോൾ താരത്തെ കൂടെ കേരളം ഓർക്കും. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൂന്നാമത്തെ വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കൊയിരിക്കുകയാണ്. സ്പാനിഷ് മധ്യനിര താരം വിൻസെന്റ് ഗോമസാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ച ഒരു വർഷത്തെ കരാറിലാണ് വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. വിൻസെന്റ് ഗോമസിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു.

മലയാളികളുടെ ഇഷ്ട സിനിമയായ രാജാവിന്റെ മകനിനെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു വിൻസെന്റ് ഗോമസ്. അതുകൊണ്ട് തന്നെ രാജാവിന്റെ മകൻ സിനിമയുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് വിൻസെന്റ് ഗോമസ് വരുന്നുണ്ട് എന്ന് ആരാധകരെ അറിയിച്ചത്. 2255 എന്ന നമ്പർ കൂടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യാത്തിൽ പങ്കുവെച്ചതോടെ സൈനിംഗ് വിൻസെന്റ് ഗോമസ് തന്നെയാണെന്ന് ഉറപ്പായി. ഇന്ന് ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ സൈനിംഗ് ആരെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

32കാരനായ താരം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ ഡിപോർടീവോ ലാ കൊറോണയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഡിപോർടീവോയ്ക്ക് വേണ്ടി ലലൈഗയിൽ താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ സൈനിംഗ് ആണ് വിൻസെന്റ് ഗോമസ്. ഫകുണ്ട, സിഡോഞ്ച എന്നിവരാണ് വിദേശ താരങ്ങളായി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉള്ള മറ്റു താരങ്ങൾ.

Previous articleമിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്
Next articleസാന്റിയാഗോ അരിയാസ് ഇനി ലെവർകൂസനിൽ