ഡേവിഡ് വിയ്യ ഒഡീഷ എഫ് സിക്ക് ഒപ്പം

20210506 135825
- Advertisement -

സ്പാനിഷ് ഇതിഹാസ സ്ട്രൈക്കർ ഡേവിഡ് വിയ്യ ഒഡീഷ എഫ് സിക്ക് ഒപ്പം സഹകരിക്കും. ഒഡീഷയുടെ ഗ്ലോബൽ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്‌. ഒഡീഷ എഫ് സിയുടെ ഭാവി നടപടികളിൽ ഒക്കെ സഹായവുമായി വിയ്യ ഒപ്പം ഉണ്ടാകും. പുതിയ സി ഇ ഒ രാജ് അത്വാൽ ആണ് വിയ്യയെ ക്ലബിനൊപ്പം എത്തിച്ചത്. ഒഡീഷയുടെ മുൻ പരിശീലകൻ ജോസഫ് ഗൊമ്പവും വിയ്യക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും.

39കാരനായ വിയ്യ അടുത്തിടെയാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കരിയറിൽ ലോകകപ്പ് അടക്കം 15 കിരീടങ്ങൾ നേടാൻ ആയ താരമാണ് ഡേവിഡ് വിയ്യ. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ന്യൂയോർക്ക് സിറ്റി എന്നീ ക്ലബുകൾക്കായൊക്കെ താരം കളിച്ചിട്ടുണ്ട്. താൻ ഇന്ത്യയിൽ കളിച്ചില്ല എങ്കിലും തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ഇന്ത്യയിലെ ഫുട്ബോളിനെ വളർത്താൻ സഹായിക്കും എന്ന് വിയ്യ പറഞ്ഞു .

Advertisement