യുവസ്ട്രൈക്കർ വിക്രം പ്രതാപ് സിംഗും മുംബൈയി. താരം മുംബൈ സിറ്റിയുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ്. അടുത്ത സുനിൽ ഛേത്രി ആകും എന്ന് കരുതപ്പെടുന്ന താരമാണ് വിക്രം പ്രതാപ്. മൂന്നു വർഷത്തെ നീണ്ട കരാറിൽ ആണ് 18കാരമായ വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിയിൽ എത്തുന്നത്. വരുന്ന സീസണിൽ വിക്രമിനെ ഇന്ത്യൻ ആരോസിന് തന്നെ ലോണിൽ നൽകുന്നതിനെ കുറിച്ച് മുംബൈ സിറ്റി ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന്റെ ക്യാപ്റ്റനായിരുന്നു വിക്രം.
ഇന്ത്യൻ യുവ ടീമുകളുടെയും നായകനായും വിക്രം തിളങ്ങിയിട്ടുണ്ട്. ചണ്ഡീഗഢ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരമാണ്. മിനേർവ പഞ്ചാബിന്റെയും ഭാഗമയിട്ടുണ്ട് ഈ യുവ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ആരോസിനു വേണ്ടി നാലു ഗോളുകൾ വിക്രം നേടിയിരുന്നു. ആരോസിനു വേണ്ടി അവസാന രണ്ടു സീസണുകളിലായി 27 മത്സരങ്ങൾ താരം കളിച്ചിരുന്നു.