താജികിസ്താനു വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുള്ള താരം ഇനി ചെന്നൈയിനിൽ

Img 20201015 160515
- Advertisement -

സ്ക്വാഡിൽ നിർബന്ധമായും വേണ്ട ഏഷ്യൻ താരത്തെയും ചെന്നൈയിൻ എഫ് സി സൈൻ ചെയ്തിരിക്കുകയാണ്. താജികിസ്താൻ താരം ഫത്കുല്ലോ ആണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. മുപ്പതുകാരനായ താരം ഒരു വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. താജികിസ്താൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഫത്കുല്ലോ. 68 മത്സരങ്ങൾ താരം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. താജികിസ്താൻ ക്ലബായ എഫ് സി ഖുജാന്തിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്.

താൻ ചെന്നൈയിനെ എഫ് സിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്നും അവസാന സീസണുകളിലെ മത്സരങ്ങൾ കണ്ടിരുന്നു എന്നും താരം പറഞ്ഞു. ഇതുപോലൊരു വലിയ ക്ലബിൽ കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ഫത്കുല്ലോ പറഞ്ഞു. 2006ലെ അണ്ടർ 16 ഏഷ്യൻ കപ്പിൽ മൂന്നാമത് എത്തിയ താജികിസ്താൻ യുവ ടീമിലെ പ്രധാനി ആയിരുന്നു ഫത്കുല്ലോ. വിങ്ങറായ താരം രണ്ടു വിങ്ങുകളിലും ഒരുപോലെ കളിക്കുന്ന താരമാണ്.

Advertisement