വിഘ്നേഷ് ദക്ഷിണാമൂർത്തിയെ ഹൈദരാബാദ് സ്വന്തമാക്കി

Newsroom

2022-23 ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് ഡിഫൻഡർ വിഘ്നേഷ് ദക്ഷിണാമൂർത്തിയെ സ്വന്തമാക്കിയതായി ഹൈദരാബാദ് എഫ് സി അറിയിച്ചു. ട്രാൻസ്ഫർ ഫീ നൽകിയാണ് സൈനിംഗ് പൂർത്തിയാക്കിയത്. നാല് വർഷത്തെ കരാറിൽ ഫുൾ-ബാക്ക് ഒപ്പുവെച്ചു.

വിഘ്നേഷ് 23 07 10 17 00 19 949

“ഞങ്ങൾ കുറച്ചുകാലമായി വിഘ്‌നേഷിനെ ട്രാക്ക് ചെയ്യുകയായിരുന്നു, അദ്ദേഹത്തെ ടീമിൽ എത്തിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഷീൽഡ് നേടിയ രണ്ട് കാമ്പെയ്‌നുകളിൽ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം, വരും സീസണുകളിൽ അദ്ദേഹം ഞങ്ങളുടെ ടീമിന് കൂടുതൽ കരുത്ത് പകരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” ട്രാൻസ്ഫറിനെക്കുറിച്ച് സംസാരിച്ച ഹൈദരാബാദ് എഫ്‌സി ഉടമ വരുൺ ത്രിപുരനേനി പറഞ്ഞു.

ശ്രീരാംപുരയിൽ ജനിച്ച ഡിഫൻഡറായ വിഘ്‌നേഷ് ബെംഗളൂരുവിൽ ഓസോൺ എഫ്‌സിയിൽ ആണ് തന്റെ കരിയർ ആരംഭിച്ചത്. 2018ൽ മുംബൈ സിറ്റിയിൽ എത്തി. മുംബൈ സിറ്റിക്കായി 50-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2022 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മുംബൈയുടെ ചരിത്രപരമായ കാമ്പെയ്‌നിലും അദ്ദേഹം ഭാഗമായിരുന്നു. 2018ലെ SAFF ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് ആയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു.