കേരളത്തിന്റെ വാസ്കസ് ഇനി ഗോവയുടെ സ്വന്തം, പ്രഖ്യാപനം വന്നു

Img 20220624 124335

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്ട്രൈക്കർ ആയിരുന്ന ആല്വാരോ വാസ്കസിനെ എഫ് സി ഗോവ സ്വന്തമാക്കി. ഇന്ന് വാസ്കസിന്റെ സൈനിംഗ് ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് വാസ്കസിനെ ഗോവ സ്വന്തമാക്കിയത്‌.

ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.

Picsart 12 22 08.56.10
Credit: Twitter

ലാലിഗയിലും പ്രീമിയർ ലീഗിലും എല്ലാം മുമ്പ് തിളങ്ങിയ സ്പാനിഷ് താരമാണ് ആൽവാരോ വാസ്കസ്. മൂന്ന് സീസണുകളോളം ഗെറ്റാഫക്ക് ഒപ്പം ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ആൽവാരോ വാസ്കസ്. സ്വാൻസെ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാൻയോൾ, സരഗോസ, ജിമ്നാസ്റ്റിക് എന്നീ ക്ലബുകൾക്കായും കളിച്ചു.

Previous articleലാലിഗ; ആദ്യ ദിനം റയോ വയ്യെക്കാനോയെ നേരിട്ട് പുതിയ സീസൺ ആരംഭിക്കാൻ ബാഴ്‌സലോണ
Next articleജൂനിയർ ഫുട്ബോളിൽ കേരളത്തിന് ഒരു വലിയ വിജയം കൂടെ, ഷിൽജി ഷാജിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ