ജൂനിയർ ഫുട്ബോളിൽ കേരളത്തിന് ഒരു വലിയ വിജയം കൂടെ, ഷിൽജി ഷാജിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഒര്യ് വലിയ വിജയം കൂടെ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1ന് തോൽപ്പിച്ച കേരളം ഇന്ന് നാഗാലാൻഡിനെതിരെ 7 ഗോൾ അടിച്ച് ആണ് വിജയിച്ചത്. നാഗാലാൻഡിന് ഒരു ആശ്വാസ ഗോൾ പോലും നേടാൻ ആയില്ല. കേരളത്തിനായ് ഷിൽജി ഷാജി ഇന്ന് നാലു ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഷിൽജി അഞ്ചു ഗോളുകൾ നേടിയിരുന്നു‌. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഷിൽജി ഷാകിക്ക് 9 ഗോളുകൾ ആയി.

17ആം മിനുട്ടിൽ ആയിരുന്നു ഷിൽജി ഇന്ന് ഗോളടി തുടങ്ങിയത്. 27, 36, 46 മിനുട്ടുകളിൽ കൂടെ അവർ ഗോളടിച്ചു. അപർണ, അശ്വനി, ഷാമില എന്നിവരും കേരളത്തിനായി ഇന്ന് ഗോൾ നേടി. ഇനി 26ആം തീയതി കേരളം ലഡാക്കിനെ നേരിടും.