വാൽസ്കിസ് ഇനി ജംഷദ്പൂരിനായി ഗോളടിക്കും

- Advertisement -

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ജംഷദ്പൂർ എഫ് സി ഒരു സൂപ്പർ താരത്തെ തന്നെ സൈൻ ചെയ്തു. ചെന്നൈയിൻ സ്ട്രൈക്കർ ആയിരുന്ന വാൽസ്കിസാണ് ജംഷദ്പൂരിൽ എത്തിയത്. താരം ജംഷദ്പൂരുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ കഴിഞ്ഞ ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്. വാൽസ്കിസ്. ഈ കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം സംഭാവന നൽകി‌. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ചെന്നൈയിനിൽ എത്തിയത്. ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു ഇതിനു മുമ്പ് വാൽസ്കിസ് കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement