ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതോടെ ഐ എസ് എല്ലിലെ ട്രാൻസ്ഫറുകളും ആരംഭിക്കുകയായി. ജംഷദ്പൂരിന്റെ സ്ട്രൈക്കർ ആയ വാൽസ്കിസിനെ ചെന്നൈയിൻ സ്വന്തമാക്കുകയാണ്. മുൻ ചെന്നൈയിൻ താരത്തിന്റെ സൈനിംഗ് ഉടനെ പ്രഖ്യാപിക്കും. ഈ സീസണിൽ ആറു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടാൻ വാൽസ്കിസിനായിരുന്നു. എങ്കിലും താരം ആദ്യ ഇലവനിൽ എത്തുന്നത് കുറഞ്ഞതോടെയാണ് ക്ലബ് വിടാൻ തീരുമാനിച്ചത്.
2019-20 ഐ എസ് എൽ സീസണിൽ ചെന്നൈയിന് ഒപ്പം ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു. ആ ഐ എസ് എൽ സീസണിൽ ഫൈനലിൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം അന്ന് ചെന്നൈയിനായി സംഭാവന നൽകി. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ജംഷദ്പൂരിൽ എത്തിയത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.