ഇന്ന് യു എ ഇയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം

Newsroom

Picsart 23 09 15 01 27 28 602
Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയിലെ പ്രീസീസൺ ടൂറിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന് ഇറങ്ങും. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അൽ ജസീറ അൽ ഹമ്ര ക്ലബിനെയാണ് നേരിടുന്നത്. ഇന്ന് വൈകിട്ട് 7.15നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടൂർ അവസാനിക്കും. നാളെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി കൊച്ചിയിൽ എത്തും.

Picsart 23 09 15 01 28 08 189

യു എ ഇയിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങൾ കളിച്ചു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അൽ വസലിനോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷാർജ എഫ് സിയെ തോൽപ്പിച്ച് ഏവരെയും ഞെട്ടിച്ചു. ഇന്നും ബ്ലാസ്റ്റേഴ്സിൽ നിന്ന് നല്ലൊരു പ്രകടനം പ്രതീക്ഷിക്കുന്നു. ഈ മത്സരം കഴിഞ്ഞാൽ പിന്നെ സെപ്റ്റംബർ 21ന് നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.