ഫുട്ബോൾ ക്ലബിന്റെ ആരാധകർ തമ്മിലുള്ള ട്വിറ്റർ പോരാട്ടത്തിൽ അവസാനം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പരാജയം. ഫുട്ബോൾ ക്ലബുകൾ തമ്മിൽ നടക്കുന്ന ഓൺലൈൻ പോരാട്ടത്തിന്റെ സെമി ഫൈനലിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സെമിയിൽ എതിരാളികൾ തുർക്കിയിലെ വമ്പൻ ക്ലബായ ട്രാബ്സോൺസ്പോർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
51ശതമാനം വോട്ട് നേടിയാണ് ട്രാബ്സോൺസ്പോർ വിജയിച്ചത്. ആകെ മൂന്ന് ലക്ഷത്തൊളം വോട്ടുകൾ ആണ് ചെയ്യപ്പെട്ടത്. കഴിഞ്ഞ റൗണ്ടിലും തുർക്കിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പക്ഷെ അന്ന് ഗലറ്റെസെറെയെ തോല്പ്പിച്ച പോലെ ട്രാബ്സോൺസ്പോറിനെതിരെ ജയിക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നായില്ല. എങ്കിലും ലോകത്തെ വലിയ ക്ലബുകൾക്ക് എതിരെ പിടിച്ചു നിക്കാനുള്ള ആരാധക കരുത്ത് ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്ന് ഈ വോട്ടിംഗ് പോര് തെളിയിച്ചു.
സാൻ ബാസ് മീഡിയ എന്ന ഒരു റിസേർച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. ഇനി മൂന്നാം സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്സും വിഖ്യാത ലാറ്റിനമേരിക്കൻ ക്ലബായ ബോക ജൂനിയേർസും ഏറ്റുമുട്ടും.