ടുണീഷ്യൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ ഒരുങ്ങി മുംബൈ സിറ്റി

- Advertisement -

മുംബൈ സിറ്റി ഒരു വിദേശ സ്ട്രൈക്കറെ ഉടൻ സ്വന്തമാക്കും. ടുണീഷ്യൻ സ്ട്രൈക്കറായ മൊഹമെദ് അമിനെ ചെർമിതി ആണ് മുംബൈയിലേക്ക് അടുക്കുന്നത്. ടുണീഷ്യൻ ദേശീയ ടീമിനായി നാൽപ്പതോളം മത്സരങ്ങൾ കളിച്ച താരമാണ് അമിനെ. സൗദി അറേബ്യൻ ക്ലബായ അൽ ഫൈഹയിൽ നിന്നാണ് അമിനെ ഇപ്പോൾ മുംബൈയിലേക്ക് എത്തുന്നത്.

31കാരനായ താരം അൽ അറബി, എസ് സാഹെൽ, എഫ് സി സൂറിച് എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. ജർമ്മൻ ക്ലബായ ഹെർതയ്ക്കു വേണ്ടിയും താരം മുമ്പ് ബൂട്ട് കെട്ടിയിരുന്നു. താരത്തിന്റെ സൈനിംഗ് നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് കരുതപ്പെടുന്നത്.

Advertisement