മലയാളി ഗോൾ കീപ്പർ ടി പി രെഹ്നേഷ് മുംബൈ സിറ്റിയിലേക്ക്

Newsroom

Picsart 24 03 04 15 25 59 483
Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ടി പി രെഹ്നേഷ് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. രെഹ്നേഷും മുംബൈ സിറ്റിയുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്ത സീസൺ മുതലാകും രെഹ്നേഷ് മുംബൈ സിറ്റിക്ക് ആയി കളിക്കുക. മുംബൈ സിറ്റിയുടെ നവാസ് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ സാധ്യതയുണ്ട്. ഇതാണ് രെഹ്നേഷിനായി മുംബൈ രംഗത്ത് എത്താൻ കാരണം.

രെഹ്നേഷ് 24 03 04 15 26 43 035

അവസാന നാലു സീസണുകളിലായി രെഹ്നേഷ് ജംഷദ്പൂർ എഫ് സിക്ക് ഒപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു രെഹ്നേഷിനെ ജംഷദ്പൂർ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിൽ രെഹ്നേഷ് കളിച്ചിരുന്നു എങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ വലിയ പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല.

ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിരുന്നു. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായൊക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.