ബയോ ബബിളിൽ കഴിയുക എളുപ്പമല്ല എന്ന് സുനിൽ ഛേത്രി

20201106 132213
Credit: Twitter
- Advertisement -

ഐ എസ് എല്ലിനായി ഗോവയിൽ ആണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇപ്പോൾ ഉള്ളത്. കൊറോണ എന്ന വലിയ വെല്ലുവിളിയെ മറികടക്കണ്ടത് കൊണ്ട് എല്ലാ കൊറോണ പ്രോട്ടോക്കോളും പാലിച്ച് കൊണ്ടുള്ള ബയോ ബബിൾ സംവിധാനത്തിനകത്ത് തന്നെ ഐ എസ് എല്ലിലെ എല്ലാ താരങ്ങളും കഴിയേണ്ടതുണ്ട്. അഞ്ചു മാസത്തോളം ബയോ ബബിളിൽ കഴിയുക എന്നത് എളുപ്പമല്ല എന്ന് സുനിൽ ഛേത്രി പറയുന്നു.

താൻ ഇപ്പോൾ രണ്ട് ആഴ്ചയായി ഗോവയിൽ എത്തിയിട്ട്. ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് തനിക്ക് പറയാൻ ആകും. എങ്കിലും കളിക്കണം എങ്കിൽ ഇവിടെ നിന്നേ പറ്റൂ. വലിയ വെല്ലുവിളികളാണ് എല്ലാവരുടെയും മുന്നിൽ ഉള്ളത്. കൊറോണ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് കൊണ്ടുള്ള ഗുണമാണ് ട്രെയിനിങ് നടത്താൻ സാധിക്കുന്നത് എന്നും ഇത് മാത്രമെ ഇപ്പോൾ വഴിയുള്ളൂ എന്നും ഛേത്രി പറഞ്ഞു‌. ബയോ ബബിളിൽ തന്നെയാകും എന്നതു കൊണ്ട് തന്നെ ഒരു കുടുംബമായി ടീം നിക്കുക ആകും ഇത്തവണ പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

Advertisement