“മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിൽ എത്തിയത് ലീഗിന് നല്ലത്” – ഛേത്രി

- Advertisement -

ഐ എസ് എല്ലിൽ ഇത്തവണ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഉണ്ടാകും എന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിന്റെയും വരവ് ലീഗിന് ഗുണം മാത്രമെ ചെയ്യൂ എന്ന് സുനിൽ ഛേത്രി പറഞ്ഞു. അവസാന 19 വർഷമായി താൻ ഇന്ത്യൻ ഫുട്ബോളിൽ ഉണ്ട്. എന്നും ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ മുഖങ്ങളായിരുന്നു എന്നും ഛേത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങൾ എല്ലാം കളിക്കുന്ന ലീഗാണ് ഐ എസ് എൽ. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും അവിടെ എത്തുമ്പോൾ അത് ലീഗിനെ കൂടുതൽ കഠിനം ആക്കും എന്നും ഛേത്രി പറഞ്ഞു.

Advertisement