“ഐ എസ് എല്ലിൽ സമ്മർദ്ദമില്ല, അന്താരാഷ്ട്ര ഫുട്ബോളിൽ അതുണ്ട്” – സ്റ്റിമാച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ഫുട്ബോളിൽ വലിയ സമ്മർദ്ദമാണ് കളിക്കാർ ഉള്ളത് എന്നും ഐ എസ് എൽ പോലെയല്ല എന്നും ഇന്ത്യയുടെ പരിശീലകൻ സ്റ്റിമാച്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിലെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്റ്റിമാച്. ഐ എസ് എല്ലിൽ താരങ്ങൾക്ക് മേൽ യാതൊരു സമ്മർദ്ദവുമില്ല. റിലഗേഷൻ ഇല്ലാത്തത് കൊണ്ട് തന്നെ അവർക്ക് സുഖമായി കളിക്കാം. എന്നാൽ ഇന്റർ നാഷണൽ ലെവലിൽ അങ്ങനെ അല്ല എന്നും വലിയ സമ്മർദ്ദങ്ങൾ ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

ഇന്ത്യയേക്കാൾ ചെറുതായ രാജ്യങ്ങൾ വരെ അവരുടെ ലീഗുകൾ മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൂടുതൽ നിക്ഷേപം വരുന്നുണ്ടെന്നും സ്റ്റിമാച് പറഞ്ഞു. അവരൊക്കെ നമ്മളെക്കാൾ വേഗത്തിൽ മുന്നേറുകയാണ് എന്നും സ്റ്റിമാച് പറഞ്ഞു.

ഐ‌എസ്‌എല്ലിൽ, പിച്ചിൽ ഈ താരങ്ങൾക്ക് ഒപ്പം 5 വിദേശികൾ ഉണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ അതുണ്ടാവില്ല. ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ മത്സരങ്ങൾ നൽകേണ്ടതുണ്ട് എന്നും കൂടുതൽ ഉയർന്ന നിലവാരമുള്ള ഫുട്ബോൾ കളിച്ചാലെ താരങ്ങൾ മെച്ചപ്പെടു എന്നും അദ്ദേഹം പറഞ്ഞു.