സ്പൈഡർ മാൻ സുബ്രതാ പോൾ ഇനി ഹൈദരാബാദിൽ

- Advertisement -

പരിചയ സമ്പത്ത് ഏറെയുള്ള ഗോൾകീപ്പറായ സുബ്രതാ പാളിനെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ജംഷദ്പൂർ താരമായിരുന്ന സുബ്രതാ പോൾ ഹൈദരബാദുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. കരാർ ഒപുവെച്ചത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് ‘സ്പൈഡർമാൻ’ എന്ന് വിളിപ്പേരുള്ള സുബ്രതാ പോളിനെ കണക്കാക്കുന്നത്.

മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും മുംബൈ സിറ്റിയുടെയും വല ഐ എസ് എല്ലിൽ പോൾ കാത്തിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 85 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, പൂനെ, പ്രയാഗ് യുണൈറ്റഡ് തുടങ്ങി ഡി എസ് കെ ശിവജിയൻസ് വരെ നിരവധി ക്ലബുകളുടെ വലയും സുബ്രതാ പാൾ കാത്തിട്ടുണ്ട്.

Advertisement