സ്പെയിനിൽ എഫ് സി ഗോവയ്ക്ക് വീണ്ടും ജയം

- Advertisement -

സ്പെയിനിൽ പ്രീസീസൺ ടൂറിനായുള്ള എഫ് സി ഗോവയ്ക്ക് വീണ്ടും വിജയം. സ്പാനിഷ് ക്ലബായ‌ സി ഡി അൽഗാറിനെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത 2 ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് എഫ് സി ഗോവയെ ജയത്തിൽ എത്തിച്ചത്. ഗോവയ്ക്കായി 19ആം മിനുട്ടിൽ അഹ്മദ് ജാഹോയും 41ആം മിനുട്ടിൽ ഹ്യൂഗോ ബോമസും ഗോളുകൾ നേടി.

സ്പെയിനിലെ പ്രീസീസൺ ടൂറിൽ ഇതുവരെ എഫ് സി ഗോവ പരാജയപ്പെട്ടിട്ടില്ല.

Advertisement