കേരള ബ്ലാസ്റ്റേഴ്സ് താരം സൊട്ടിരിയോ പരിശീലനം പുനരാരംഭിച്ചു

Newsroom

Picsart 24 02 24 00 50 17 758
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ പരിശീലനം പുനരാരംഭിച്ചു. ആറ് മാസത്തിനു ശേഷം താൻ പരിശീലനം പുനരാരംഭിച്ചു എന്ന വാർത്ത സൊട്ടിരിയോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. താൻ ഗ്രൗണ്ടിൽ ആദ്യമായി ഓടി എന്നും തിരിച്ചുവരവിന്റെ യാത്ര വലിയത് ആയിരുന്നു എന്നും സൊട്ടിരിയോ പറഞ്ഞു. താരം അടുത്ത സീസണിൽ മാത്രമെ ഇനി ബ്ലാസ്റ്റേഴ്സിനായി കളിക്കുകയുള്ളൂ.

സൊട്ടിരിയോ 24 02 24 00 50 43 857

സീസൺ തുടങ്ങുന്നതിൻ ഒരു പരിശീലന സെഷനിൽ ആയിരുന്നു ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റത്. ക്ലബ് വലിയ പ്രതീക്ഷയോടെ ടീമിലേക്ക് എത്തിച്ച താരമായിരുന്നു ജോഷുവ. ഒരു മത്സരം പോലും കളിക്കുന്നതിന് മുന്നെയാണ് ഇത്ര വലിയ പരിക്കിന്റെ നിർഭാഗ്യം താരത്തെ പിടികൂടിയത്‌.