കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സോം കുമാർ സീസൺ ആരംഭിക്കുമ്പോഴേക്ക് തിരികെയെത്തും

Newsroom

Updated on:

ഇന്നലെ ഡ്യൂറണ്ട് കപ്പ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സോം കുമാറിന്റെ പരിക്ക് ഗുരുതരമല്ല. ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരായ ക്വാർട്ടർ ഫൈനലിന് ഇടയിൽ പരിക്കേറ്റ സോം കുമാർ കളം വിടേണ്ടി വന്നിരുന്നു. ബെംഗളൂരു താരം പെരേര ഡിയസുമായി തല കൂട്ടി ഇടിച്ചായിരുന്നു യുവ ഗോൾ കീപ്പറിന് പരിക്കേറ്റത്.

Picsart 24 08 18 15 21 31 431

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ സോം കുമാർ കളം വിട്ടു. പിന്നീട് സച്ചിൻ സുരേഷ് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. സോം കുമാറിന്റെ തലയിൽ രണ്ട് സ്റ്റിച്ച് ഉണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഐ എസ് എൽ സീസൺ ആരംഭിക്കുമ്പോഴേക്ക് സോം കുമാർ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും.