സലാം ചെന്നൈ! പുതിയ സൈനിംഗ് പ്രഖ്യാപിച്ച് ചെന്നൈയിൻ എഫ് സി

Press Release Salam Min 773x380

മോഹൻ ബഗാൻ സെന്റർ ബാക്കായിരുന്ന സലാം രഞ്ജൻ സിങ്ങിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25 കാരനായ സെന്റർ ബാക്ക് സലാം രഞ്ജൻ സിങ്ങ് രണ്ടു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു. “ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നത് സന്തോഷകരമാണ്. കഴിയുന്നത്ര പ്രയത്നിച്ച് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം” കരാർ ഒപ്പുവെച്ച ശേഷം സലാം പറഞ്ഞു.

ഒരു സീസൺ മുമ്പ് എ ടി കെയിൽ എത്തിയ സലാം രഞ്ജൻ സിങിന് എ ടി കെയിൽ അധികം അവസരം ലഭിച്ചിരുന്നില്ല. താരം ആകെ ഒരു മത്സരത്തിൽ മാത്രമാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. ഈസ്റ്റ് ബംഗാളിനായി മുമ്പ് ഐലീഗിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ച താരമാണ് സലാം. മുമ്പ് ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിലും സലാം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സലാം രഞ്ജൻ‌. ഇന്ത്യൻ ദേശീയ ടീമിനായി പത്തിൽ അധികം മത്സരങ്ങളും സലാം രഞ്ജൻ കളിച്ചിട്ടുണ്ട്.