വിസാ പ്രശ്നം തീർത്ത് സിഫ്നിയോസ് തിരിച്ചെത്തി, ഇന്ന് ഇറങ്ങും

- Advertisement -

എഫ് സി ഗോവയുടെ ഡച്ച് സ്ട്രൈക്കർ മാർക്ക് സിഫ്നിയോസ് വിസാ പ്രശ്നങ്ങൾ തീർത്ത് ഇന്ത്യയിൽ തിരിച്ചെത്തി. ഫെബ്രുവരി നാലിനാണ് വിസ പ്രശ്നങ്ങൾ കാരണം FRRO നിർദേശ പ്രകാരം സിഫ്നിയോസ് ഇന്ത്യ വിട്ടത്. കേരള ബ്ലാസ്റ്റേഴ്സിനായുള്ള വിസയുമായാണ് എഫ് സി ഗോവയിൽ സിഫ്നിയോസ് കളിക്കുന്നത് എന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പരാതിയെ തുടർന്നായിരുന്നു സിഫ്നിയോസിന് രാജ്യം വിടേണ്ടി വന്നത്.

ജനുവരി വരെ‌ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന താരമാണ് സിഫ്നിയോസ്. വിസാ പ്രശ്നങ്ങൾ പരിഹരിച്ചാണ് സിഫ്നിയോസ് ഇപ്പോൾ ഗോവയിൽ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സിക്കെതിരായ നിർണായക മത്സരത്തിൽ സിഫ്നിയോസ് കളിക്കുമെന്ന് ഗോവ ടീം അധികൃതർ അറിയിച്ചു. നേരത്തെ 10 ദിവസമെങ്കിലും എടുക്കും സിഫ്നിയോസ് തിരിച്ചെത്താൻ എന്നായിരുന്നു വാർത്തകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement