ഇത് മറക്കാൻ കഴിയാത്ത അനുഭവം, ആരാധകരോട് നന്ദി പറഞ്ഞ് സിഫ്നിയോസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് നന്ദി പറഞ്ഞ് സിഫ്നിയോസ്. കേരള ബ്ലാസ്റ്റേഴ്സും സിഫ്നിയോസും തമ്മിൽ കഴിഞ്ഞ ദിവസമാണ് ക്ലബ് വിടാൻ പരസ്പര ധാരണ ആയത്. കേരളത്തിലെ അനുഭവം മറക്കാൻ കഴിയാത്തത് ആണെന്ന് സിഫ്നിയോസ് പറഞ്ഞു.

ആരാധകരാണ് ഇവിടുത്തെ ഏറ്റവും മികവെന്നും, ആരാധകരുടെ ആർപ്പു വിളികൾ ഈ ചെറിയ കാലയളവ് തീർത്തും ആഘോഷിക്കാൻ സഹായിച്ചു എന്നും സിഫ്നിയോസ് പറഞ്ഞു. ഇനി വരാൻ പോകുന്ന മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിനും ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും എല്ലാവിധ ആശംസകളും സിഫ്നിയോസ് നേർന്നു.

കേരളത്തിനായി ഈ സീസണിലെ ആദ്യ ഗോളടക്കം നാലു ഗോളുകൾ ഈ ഡച്ചുകാരൻ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial