ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ്, ബെംഗളൂരു എഫ് സി സ്ക്വാഡിൽ മലയാളി ഗോൾകീപ്പർ ഷാരോണും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള സ്ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. 24 അംഗ സ്ക്വാഡാണ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചത്. ബെംഗളൂരു റിസേർവ്സിനൊപ്പം മലയാളി ഗോൾ കീപ്പർ ഷാരോണും ഉണ്ട്. ബെംഗളൂരു സീനിയർ ടീമിനൊപ്പം ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്ന താരമാണ് ഷാരോൺ.

22കാരനായ താരത്തിന് ഈ ടൂർണമെന്റ് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. അവസാന കുറച്ച് സീസണുകളിലായി ഷാരോൺ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുടക്കം മുതലാണ് താരം സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്.

ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബെംഗളൂരു സൂപ്പർ ഡിവിഷനിലും ഷാരോൺ മുമ്പ് ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരുവിനൊപ്പം കിരീടം നേടാനും ഷാരോണായിട്ടുണ്ട്. എ എഫ് സി കപ്പിനുള്ള ബെംഗളൂരു സീനിയർ സ്ക്വാഡിലും താരം ഉണ്ടായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ ഷാരോൺ സായ് തിരുവനന്തപുരത്തിലൂടെ കരിയർ ആരംഭിച്ചത്. അവിടെ നടത്തിയ പ്രകടനങ്ങൾ ആണ് ബെംഗളൂരു എഫ് സിയുടെ ശ്രദ്ധയിൽ താരത്തെ എത്തിച്ചത്.

ഷാരോണ് ഒപ്പം ഷിഗിൽ എൻ എസും, രാഹുൽ രാജുവും മലയാളി താരങ്ങളായി ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉണ്ട്. ഏപ്രിൽ 15നാണ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നത്.

ബെംഗളൂരു സ്ക്വാഡ്;
20220413 173729