മലയാളി താരം ഷാരോൺ ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു

മലയാളി താരം ഷാരോൺ ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 21കാരനായ താരത്തിന് രണ്ടു വർഷത്തെ കരാറാണ് ബെംഗളൂരു എഫ് സി നൽകിയിരിക്കുന്നത്. ബെംഗളൂരു എഫ് സിയുടെ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്ന ഷാരോൺ ഉടൻ തന്നെ ബെംഗളൂരു എഫ് സിക്ക് ഒപ്പം സീനിയർ അരങ്ങേറ്റം നടത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. അവസാന കുറച്ച് സീസണുകളിലായി ഷാരോൺ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ട്‌‌.

ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബെംഗളൂരു സൂപ്പർ ഡിവിഷനിലും ഷാരോൺ ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരുവിനൊപ്പം കിരീടം നേടാനും ഷാരോണായിട്ടുണ്ട്. അവസാന കുറച്ച് കാലമായി താരം ബെംഗളൂരു എഫ് സിയുടെ സീനിയർ ടീമിനൊപ്പം ഉണ്ട്. എ എഫ് സി കപ്പിനുള്ള ബെംഗളൂരു സ്ക്വാഡിലും താരം ഉണ്ടായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ ഷാരോൺ സായ് തിരുവനന്തപുരത്തിലൂടെ കരിയർ ആരംഭിച്ചത്. അവിടെ നടത്തിയ പ്രകടനങ്ങൾ ആണ് ബെംഗളൂരു എഫ് സിയുടെ ശ്രദ്ധയിൽ താരത്തെ എത്തിച്ചത്.