ഷമീൽ ചെമ്പകത്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലകനായ ഷമീൽ ചെമ്പകത്റ്റ്ജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന് ഷമീൽ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. അവസാന മൂന്ന് വർഷമായി ഷമീൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകൻ ആയാണ് മൂന്ന് വർഷം മുമ്പ് ഷമീൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പരിശീലകനായി. ഫസ്റ്റ് ടീമിൽ അസിസ്റ്റന്റ് കോച്ചായും ഷമീൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസൻസായ എ എഫ് സി എ ലൈസൻസ് ഷമീൽ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായി എ ലൈസൻസ് ലഭിക്കുന്ന പരിശീലകനായി ഷമീൽ ഇതോടെ മാറിയിരുന്നു.

തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിംഗ് കരിയർ തുടങ്ങിയ ഷമീല്‍ 2010 മുതല്‍ സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീമിനേയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയേയും മുമ്പ് പരിശീലിപ്പിച്ചു. 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോക്കര്‍ സ്കൂള്‍ മലപ്പുറത്ത്‌ തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീൽ ആയിരുന്നു. റിലയന്‍സ് യംഗ് ചാമ്പ്സ് കേരളത്തില്‍ നിന്നും കൊണ്ട് പോയ കേരള ബ്ലാസ്റ്റേഴ്ര്‍സ് കോച്ചും ഷമീല്‍ തന്നെ ആയിരുന്നു .മലപ്പുറം ജില്ല ജൂനിയര്‍ ടീമുകളെയും ഷമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

വിവ കേരള, ഗോവ വാസ്കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയും കഴിവ് തെളിയിച്ച താരമാണ് ഷമീൽ. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. 2007 ലെ പ്രി ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍ – 23 ടീം അംഗമായിരുന്ന ഷമീല്‍ രാജ്യാന്തരതലത്തിലും തന്റെ കളിമികവ് തെളിയിച്ചിട്ടുണ്ട്. ഷമീൽ മറ്റിരു ഐ എസ് എൽ ക്ലബിലേക്ക് ചേക്കേറും എന്നാണ് വിവരങ്ങൾ.