“സെമി ഫൈനലിൽ ബെംഗളൂരുവിനെരെ നേടിയ ഗോൾ തന്റെ കരിയറിലെ പ്രധാനപ്പെട്ട ഗോൾ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ഐ എസ് എൽ സീസണിൽ എ ടി കെ കൊൽക്കത്തയുടെ വിജയ തേരോട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഡേവിഡ് വില്യംസ്. ഇത്തവണ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എ ടി കെ ബെംഗളൂരു എഫ് സിയെ മറികടന്നത് ഡേവിഡ് വില്യംസിന്റെ മികവിലായിരുന്നു. ഇരട്ട ഗോളുകൾ ആയിരുന്നു വില്യംസ് സെമിയിൽ നേടിയത്.

ആ സെമിയിലെ ഗോളുകൾ ആണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഗോളുകൾ എന്ന് വില്യംസ് പറഞ്ഞു. ബെംഗളൂരു എഫ് സി അത്രയ്ക്ക് മികച്ച ഡിഫൻസീവ് ടീമായിരുന്നു. അവർക്കെതിരെ മൂന്ന് ഗോളുകൾ എ ടി കെ അടിച്ചു എന്നത് വലിയ കാര്യമാണ് എന്ന് വില്യംസ് പറഞ്ഞു. അന്നത്തെ പ്രകടനത്തിൽ കൊൽക്കത്തയിലെ ആരാധകർക്കും വലിയ പങ്കുണ്ടെന്ന് വില്യംസ് പറഞ്ഞു.