“ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കൽ ലക്ഷ്യം” – ജിങ്കൻ

- Advertisement -

നാളെ നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരവുമായ സന്ദേശ് ജിങ്കന് വളരെയേറെ പ്രത്യേകത ഉള്ള ദിവസമാകും. ജിങ്കന്റെ പുതിയ ക്ലബിലെ ആദ്യ മത്സരവും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് എതിരായുള്ള താരത്തിന്റെ ആദ്യ മത്സരവും ആകും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കൽ മാത്രമാണ് ലക്ഷ്യം എന്നും വേറെ ചിന്തകൾ ഒന്നും ഇല്ല എന്നും ജിങ്കൻ പറഞ്ഞു.

എ ടി കെയ്ക്ക് മുൻ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അത്ര നല്ല റെക്കോർഡല്ല എന്ന് തനിക്ക് അറിയാം എന്നും അന്നാൽ ചരിത്രങ്ങൾ തിരുത്താൻ ഉള്ളതാണെന്നും ജിങ്കൻ പറഞ്ഞു. മോഹൻ ബഗാനിലേക്ക് താൻ എത്തിയത് കിരീടം നേടുവാൻ വേണ്ടിയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കിരീടം നേടാൻ കഴിഞ്ഞില്ല എന്നത് നിരാശയാണ്. അതും ഫൈനൽ വരെ എത്തൊയിട്ടും. ജിങ്കൻ പറയുന്നു. എന്നാൽ ഇതിന് പരിഹാരം കണ്ടെത്താൻ ആണ് താൻ കൊൽക്കത്തയിൽ എത്തിയത് എന്നും ജിങ്കൻ പറഞ്ഞു. ഒപ്പം എ എഫ് സി കപ്പിൽ മുന്നേറുകയും ലക്ഷ്യമുണ്ട് എന്ന് ജിങ്കൻ പറഞ്ഞു.

Advertisement