“ജിങ്കന് തന്റെ അതേ വിധി” കേരള ബ്ലാസ്റ്റേഴ്സിന്റെ വിമർശിച്ച് ഇയാൻ ഹ്യൂം

സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ട വാർത്ത ഞെട്ടലോടെയാണ് കേൾക്കുന്നത് എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഇയാൻ ഹ്യൂം. ജിങ്കന്റെ കാര്യത്തിൽ സംഭവിച്ചത് തനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചതിന്റെ ആവർത്തനമാണ് എന്ന് ഹ്യൂം പറയുന്നു. ഇയാൻ ഹ്യൂം രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് കരാർ നൽകാത്തതിനാൽ ആയിരുന്നു ക്ലബ് വിട്ടത്.

അന്ന് ഒരു സീസണോളം ഹ്യൂം പരിക്കേറ്റ് പുറത്തായിരുന്നു. അതിനു ശേഷം താരത്തിൽ വിശ്വാസം ഇല്ലാതിരുന്ന ക്ലബ് പുതിയ കരാർ നൽകാതിരിക്കുകയും ഹ്യൂം ക്ലബ് വിടുകയുമാണ് ചെയ്തത്. അതേ കാര്യമാണ് ഇവിടെയും സംഭവിക്കുന്നത് എന്ന് ഹ്യൂം ട്വിറ്ററിലൂടെ പറഞ്ഞു. ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയ തുടിപ്പായിരുന്നു. പക്ഷെ ഒരു വർഷം പരിക്കേറ്റതോടെ ക്ലബ് താരത്തെ വിശ്വസിക്കാതിരിക്കുകയാണ് എന്നും. തനിക്ക് സംഭവിച്ചത് ആവർത്തിക്കുകയാണെന്നും ഹ്യൂം പറഞ്ഞു. തനിക്കിതിൽ അത്ഭുതമില്ല എന്നും ഹ്യൂം കുറിച്ചു.

Loading...