ഒരു മത്സരം പോലും കളിക്കാതെ സന്ദേശ് ജിങ്കൻ ക്രൊയേഷ്യ വിട്ടു, തിരികെ മോഹൻ ബഗാനിൽ!

Img 20220106 013048
Credit: Twitter

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ ഐ എസ് എല്ലിലേക്ക് തിരികെയെത്തി. താരം മോഹൻ ബഗാനിൽ വീണ്ടും കരാർ ഒപ്പുവെച്ചു. സീസൺ അവസാനം വരെയുള്ള കരാറിൽ ആണ് താരം ഒപ്പുവെച്ചത്‌. കഴിഞ്ഞ സീസൺ അവസാനം ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് മാറിയിരുന്ന ജിങ്കൻ പരിക്ക് കാരണം അവിടെ അരങ്ങേറ്റം പോലും നടത്താൻ ആവാതെയാണ് തിരിച്ചുവരുന്നത്‌. ക്രൊയേഷ്യൻ ക്ലബുമായുള്ള കരാർ ജിങ്കൻ റദ്ദാക്കി.

ക്രൊയേഷ്യയിൽ എത്തിയത് മുതൽ അനുഭവിക്കുന്ന കാഫ് ഇഞ്ച്വറിയുടെ ചികിത്സക്കായി ജിങ്കൻ കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയിരുന്നു. ചികിത്സ കഴിഞ്ഞു പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത ജിങ്കൻ ഐ എസ് എല്ലിലൂടെ കളത്തിലേക്ക് തിരികെയെത്തും. എ ടി കെയ്ക്ക് ജിങ്കന്റെ മടങ്ങി വരവ് വലിയ കരുത്താകും. എ ടി കെയ്ക്ക് ആയി 22 മത്സരങ്ങൾ ജിങ്കൻ കളിച്ചപ്പോൾ ആകെ 16 ഗോളുകളെ മോഹൻ ബഗാൻ വഴങ്ങിയിരുന്നുള്ളൂ.

Previous articleകാരബാവോ കപ്പ്; ആദ്യ പാദത്തിൽ സ്പർസിനെതിരെ ഉജ്ജ്വല ജയവുമായി ചെൽസി
Next articleഅൽ മദീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും