കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടി നാലു ഐ എസ് എൽ ക്ലബുകൾ പൊരുതുന്നു. ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ എഫ് സി. അടുത്ത വർഷം എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന എഫ് സി ഗോവ, മുമ്പ് ജിങ്കൻ കളിച്ചിട്ടുള്ള ക്ലബ് കൂടിയായ ബെംഗളൂരു എഫ് സി, പിന്നെ ഒഡീഷ എഫ് സി എന്നിവരാണ് ജിങ്കനെ സ്വന്തമാക്കാനായി ഇപ്പോൾ രംഗത്ത് ഉള്ളത്.
താരം എല്ലാവരുമായും ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും ഇതുവരെ ഒരു ടീമുമായും കരാർ ധാരണയിൽ എത്തിയിട്ടില്ല. കൂട്ടത്തിൽ ഒഡീഷ എഫ് സിയാണ് ജിങ്കന് വേണ്ടി ഏറ്റവും വലിയ ഓഫർ മുന്നോട്ട് വെച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഒഡീഷ എഫ് സി താരത്തിനായി രംഗത്ത് ഉണ്ട് എന്ന് നേരത്ത്ർ ഒഡീഷ ഉടമ രോഹൻ ശർമ്മ തന്നെ വ്യക്തമാക്കിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കൻ ഐ എസ് ല്ലിൽ തന്നെ തുടരും എന്നാണ് കരുതപ്പെടുന്നത്. വിദേശ ക്ലബുകളും ജിങ്കനുമായി ചർച്ചയിലുണ്ട്. പക്ഷെ ഇന്ത്യയിൽ തന്നെ നിന്ന് കിരീടം സ്വന്തമാക്കൽ ആകും ജിങ്കന്റെ ലക്ഷ്യം.