ജിങ്കനു വേണ്ടി വിദേശ ക്ലബുകൾ അടക്കം രംഗത്ത്!!

കേരള ബ്ലാസ്റ്റേഴ്സിന്റെ വൻ മതി ജിങ്കൻ ക്ലബ് വിടും എന്ന് ഉറപ്പായി. ഇനി താരം എങ്ങോട്ട് പോകും എന്നതാണ് വാർത്തകൾ. ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ താരത്തിന് വിദേശത്തു നിന്നടക്കം ഓഫറുകൾ വരുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. നേരത്തെ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ഡിഫൻസിൽ ജിങ്കൻ നടത്തിയ അത്ഭുതകരമായ പ്രകടനം ഖത്തറിൽ നിന്ന് വരെ അദ്ദേഹത്തിനെ തേടി ക്ലബുകൾ എത്താൻ കാരണമായിരുന്നു.

പിന്നീട് കഴിഞ്ഞ സീസൺ തുടക്കത്തിൽ കോടികളുടെ ഓഫറുമായി എ ടി കെ കൊൽക്കത്തയും ജിങ്കനെ തേടി എത്തി. എന്നാൽ ആ ഓഫറുകൾ ഒക്കെ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ജിങ്കൻ വേണ്ടെന്നു വെക്കുക ആയിരുന്നു. ഇപ്പോൾ ജിങ്കനെ തേടി ഖത്തറിൽ നിന്നും യൂറോപ്പിൽ നിന്നും ക്ലബുകൾ രംഗത്ത് ഉണ്ട് എന്നാണ് വാർത്തകൾ.

ഐ എസ് എലിലെ വമ്പന്മാരായ മുംബൈ സിറ്റി, എഫ് സി ഗോവ എന്നിവരും ജിങ്കനെ സൈൻ ചെയ്യാൻ ശ്രമിക്കും. എഫ് സി ഗോവയ്ക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ടതുള്ളത് കൊണ്ട് ജിങ്കൻ ഗോവയ്ക്ക് വലിയ കരുത്താകും. മുംബൈ സിറ്റിക്ക് സാക്ഷാൽ സിറ്റി ഗ്രൂപ്പിന്റെ പണം ഉള്ളത് കൊണ്ട് അവർക്ക് ജിങ്കനെ സൈൻ ചെയ്യുക എളുപ്പമാകും. കഴിഞ്ഞ തവണ സൈൻ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട എ ടി കെയും ജിങ്കനു വേണ്ടി രംഗത്ത് ഉണ്ടാകും. എന്തായാലും ഇന്ത്യൻ ട്രാൻസ്ഫറിൽ എല്ലാവരും ഉറ്റു നോക്കുന്ന വാർത്ത ആയിരിക്കും ഇനി ജിങ്കൻ എവിടേക്ക് എന്നത്.

Loading...