മുഹമ്മദ് സനാന്റെ വണ്ടർ സ്ട്രൈക്ക്!! ജംഷഡ്പൂർ മുഹമ്മദൻസിനെ തോൽപ്പിച്ചു

Newsroom

Picsart 24 12 02 22 19 07 838
Download the Fanport app now!
Appstore Badge
Google Play Badge 1

മുഹമ്മദൻ എസ്‌സിക്ക് എതിരെ ഗംഭീര വിജയവുമായി ജംഷദ്പൂർ എഫ് സി. മുഹമ്മദൻസിനെ 3-1 എന്ന സ്കോറിനാണ് ജംഷഡ്പൂർ എഫ്‌സി ഇന്ന് തോല്പ്പിച്ചത്. ഈ ജയത്തോടെ അവർ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

Picsart 24 12 02 22 19 25 373

ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ബോക്‌സിൻ്റെ പുറത്ത് നിന്ന് മുഹമ്മദ് സനാൻ ഒരു തകർപ്പൻ ഗോൾ നേടിയതോടെ ജംഷദ്പൂർ ലീഡിൽ എത്തി. 62-ാം മിനിറ്റിൽ സിവേരിയോ ലീഡ് ഇരട്ടിയാക്കി.

79-ാം മിനിറ്റിൽ സ്റ്റീഫൻ ഈസെ മൂന്നാം ഗോളും നേടി. ഒരു കോർണറിൽ നിന്നായിരുന്നു എസെയുടെ സ്കോർ. 88-ാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ മുഹമ്മദ് ഇർഷാദ് മുഹമ്മദൻസിന് ആശ്വാസം നൽകി,