സമ്പൂർണ്ണ ആധിപത്യം, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ

20220112 201751

ഒഡീഷക്ക് എതിരായ ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. തുടക്കം മുതൽ സുന്ദര ഫുട്ബോൾ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞത്. രണ്ട് ഡിഫൻഡേഴ്സ് ആണ് കേരളത്തിന്റെ ഗോളുകൾ നേടിയത്.

ജെസ്സലിന് പകരം ആദ്യ ഇലവനിൽ എത്തിയ നിഷു കുമാർ ഇടതു വിങ്ങിലൂടെ കട്ട് ചെയ്ത് കയറി ഒരു കേളറിലൂടെ 29ആം മിനുട്ടിൽ പന്ത് വലയിൽ എത്തിച്ചു. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കുന്നത് തുടർന്നു. 39ആം മിനുട്ടിൽ കിട്ടിയ ഒരു കോർണറിൽ നിൻ‌ ഹെഡറിലൂടെ ഖാബ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ഖാബ്രയുടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലും ഈ ആധിപത്യം തുടർന്നാ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്ത് തിരികെയെത്താം.

Previous articleദക്ഷിണാഫ്രിക്ക 210ന് പുറത്ത്, ബുംറക്ക് അഞ്ച് വിക്കറ്റ്
Next articleഒന്നാം സ്ഥാനം തിരിച്ചെടുത്തു, ഒഡീഷയ്ക്ക് മുന്നിൽ വിജയ നൃത്തമാടി കേരള ബ്ലാസ്റ്റേഴ്സ്