“ക്യാപ്റ്റൻ ആകുന്നത് ഒരു സമ്മർദ്ദവും നൽകുന്നില്ല” – ബേഡിയ

Newsroom

എഫ് സി ഗോവയുടെ പുതിയ ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ട എഡു ബേഡിയ തനിക്ക് ക്യാപ്റ്റൻ സ്ഥാനം സമ്മർദ്ദം നൽകുന്നില്ല എന്ന് പറഞ്ഞു. ക്യാപ്റ്റൻ എന്നത് ഒരു ഉത്തരവാദിത്വം ആണ്‌ സമ്മർദ്ദം അല്ല. അദ്ദേഹം പറഞ്ഞു. മുമ്പ് സ്പെയിനിൽ വെച്ച് രണ്ട് ക്ലബുകളുടെ ക്യാപ്റ്റനായിരുന്നു താൻ എന്നതും എഡു ബേഡിയ ഓർമ്മിപ്പിച്ചു. രണ്ടു വർഷം മുമ്പ് സൂപ്പർ കപ്പിൽ എഫ് സി ഗോവയെയും ബേഡിയ നയിച്ചിട്ടുണ്ട്.

താൻ മാത്രമല്ല എന്നും വേറെയും ക്യാപ്റ്റന്മാർ ഗോവൻ ടീമിൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഗോവൻ ടീമിനു വേണ്ടി 50ൽ അധികം മത്സരം കളിച്ച താരമാണ് എഡു ബേഡിയ. കഴിഞ്ഞ സീസണിൽ പക്ഷെ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നില്ല. ഫുട്ബോളിൽ എല്ലാ സീസണിലും മികച്ചു നിൽക്കുക സാധ്യമല്ല എന്നും ഇടക്ക് മോശം സീസണുകളും ഉണ്ടാകാം എന്നും ബേഡിയ കഴിഞ്ഞ സീസണെ കുറിച്ച് പറഞ്ഞു.