കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ ഇല്ലാത്ത ഈ സീസണിൽ വലിയ നഷ്ടമായിരിക്കും എന്ന് സഹൽ

Img 20201112 213349
- Advertisement -

ഐ എസ് എൽ സീസൺ തുടങ്ങാൻ ഇനി ഒരു ആഴ്ച കൂടിയേ ഉള്ളൂ. എന്നും കേരള ബ്ലാസ്റ്റേഴ്സ് എന്ന് കേട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിറഞ്ഞു നിൽക്കുന്ന കൊച്ചി സ്റ്റേഡിയം ആണ്. എന്നാൽ ഇത്തവണ അത്തരം ഒരു ഗ്യാലറിക്ക് മുന്നിലാവില്ല കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഗോവയിൽ ബയോ ബബിളികൽ കാണികൾ ഒന്നും ഇല്ലാത്ത ഗ്യാലറിക്ക് മുന്നിൽ ആകും മത്സരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കളി കാണാൻ ഉണ്ടാകില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദ് പറയുന്നു.

കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നതിന്റെ അനുഭവം അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. ടീമിന് മുഴുവൻ ആ അനുഭവം ഈ സീസണിൽ നഷ്ടമാകും എന്നോർത്ത് വിഷമം ഉണ്ട് എന്ന് സഹൽ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മാർട്ടിൻ ജോസഫ് നടത്തിയ അഭിമുഖത്തിൽ ആണ് സഹൽ കൊച്ചിയിൽ കളിക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചത്‌. തങ്ങൾക്ക് മാത്രമല്ല എല്ലാ ടീമുകൾക്കും അവരുടെ ആരാധകരെ മിസ്സ് ചെയ്യുമെന്നും സഹൽ പറഞ്ഞു. എന്നാൽ ഇതിന് പരാതി പറയാൻ പറ്റില്ല എന്നും കളിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷവാൻ ആണെന്നും ആരാധകർ തങ്ങളെ വീട്ടിൽ ഇരുന്ന് പിന്തുണക്കും എന്ന് അറിയാം എന്നും സഹൽ പറഞ്ഞു.

Advertisement