സലാം ജോൺസൺ സിങിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. 2026 വരെ നീണ്ടുനിൽക്കുന്ന മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ്‌സിയിൽ നിന്നാണ് 21-കാരൻ ബെംഗളൂരുവിലേക്ക് എത്തുന്നത്. മുമ്പ് ലോൺസ്റ്റാർ കശ്മീർ എഫ്‌സിക്കും ഈസ്റ്റ് ബംഗാൾ അണ്ടർ 18 ടീമിനായും കളിച്ചിട്ടുണ്ട്.
“എന്റെ പ്രൊഫഷണൽ കരിയറിലെ അടുത്ത ചുവടുവെയ്പ്പ് നടത്തുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ബെംഗളൂരു എഫ്‌സിയെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഓരോ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനും കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബാണിത്.”തന്റെ ട്രാൻസ്ഫറിനെ കുറിച്ച് ജോൺസൺ പറഞ്ഞു.
ഗുവാഹത്തിയിലെ സായ് സെന്ററിൽ തന്റെ കരിയർ ആരംഭിച്ച മണിപ്പൂർ സ്വദേശി, 2019-20 ലെ അണ്ടർ 18 ഐ-ലീഗിൽ പങ്കെടുത്ത ഈസ്റ്റ് ബംഗാൾ അണ്ടർ 18 ടീമിന്റെ ഭാഗമായിരുന്നു. 2020-ൽ, ലോൺസ്റ്റാർ കശ്മീർ എഫ്‌സിക്കൊപ്പം ഐ-ലീഗിലേക്ക് മടങ്ങുന്നതിന് മുമ്പ് ജോൺസൺ കെയ്‌നൗ ലൈബ്രറി ആൻഡ് സ്‌പോർട്‌സ് അസോസിയേഷനിലേക്ക് മാറി. 2022-23 സീസണിൽ, TRAU നാലാമതായി ഫിനിഷ് ചെയ്തപ്പോൾ, ഐ-ലീഗിൽ ജോൺസൺ അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു.