സാജിദ് ദോത് ഇനി ചെന്നൈയിനിൽ

Newsroom

Img 20220102 141905

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ ജനുവരി ട്രാൻസ്ഫറിലെ രണ്ടാം സൈനിംഗ് പൂർത്തിയാക്കി. മുൻ ഒഡീഷ താരമായിരുന്ന മുഹമ്മദ് സാജിദ് ദോതിനെയാണ് ചെന്നൈയിൻ സൈൻ ചെയ്തത്. താരം കുറച്ച് കാലമായി ചെന്നൈയിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. സാജിദ് അടുത്ത മത്സരം മുതൽ ചെന്നൈയിന്റെ സ്ക്വാഡിൽ ഉണ്ടാകും.

AIFF എലൈറ്റ് അക്കാദമിയുടെ പ്രോഡക്റ്റ് ആയ സാജിദ് വലിയ പ്രതീക്ഷയുമായായിരുന്നു ഡെൽഹി ഡൈനാമോസിൽ എത്തിയത്. ഡൈനാമോസിലും ക്ലബ് ഒഡീഷ ആയപ്പോഴും സാജിത് ക്ലബിനൊപ്പം തുടർന്നു. ഐ ലീഗിൽ DSK ശിവജിയൻസിനു വേണ്ടി മുമ്പ് സാജിദ് ബൂട്ടണിഞ്ഞിട്ടുണ്ട്.